ദോഹ – സിഡ്‌നി സർവീസുമായി ഖത്തർ എയർവേസ്

Posted on: October 1, 2015

Qatar-Airways-B-777-big

ദോഹ : ഖത്തർ എയർവേസ് 2016 മാർച്ച് ഒന്നു മുതൽ ദോഹ – സിഡ്‌നി സർവീസ് ആരംഭിക്കും. ബോയിംഗ് 777 – 300 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. നിലവിൽ മെൽബണിലേക്കും പെർത്തിലേക്കും ഖത്തർ എയർവേസ് സർവീസ് നടത്തുന്നുണ്ട്.

ഖത്തർ സമയം രാത്രി 8.10 ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം 15 മണിക്കൂർ നീളുന്ന യാത്രയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ സമയം വൈകുന്നേരം 6.05 ന് സിഡ്‌നിയിലെത്തും. തിരിച്ച് ഓസ്‌ട്രേലിയൻ സമയം രാത്രി 10.20 ന് സിഡ്‌നിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഖത്തർ സമയം 5.05 ന് ദോഹയിൽ എത്തും.

ഏകദേശം 5,000 ഓസ്‌ട്രേലിയൻ പ്രവാസികൾ ഖത്തറിലുണ്ട്.