എയർ പെഗാസസിന് ബംഗലുരു – കഡപ്പ സർവീസ്

Posted on: June 1, 2015

Air-Pegasus-Big

ബംഗലുരു : എയർ പെഗാസസ് ബംഗലുരു – കഡപ്പ സർവീസ് ആരംഭിച്ചു. 1,234 രൂപയാണ് വൺവേ ടിക്കറ്റ്. ബംഗലുരുവിൽ നിന്ന് ഹുബ്ലി, തിരുവനന്തപുരം സെക്ടറുകളിലേക്കാണ് എയർ പെഗാസസ് ഇപ്പോൾ സർവീസ് നടത്തുന്നത്. 80 ശതമാനമാണ് ലോഡ് ഫാക്ടർ.

വൈകാതെ കൊച്ചി, ചെന്നൈ, ബെൽഗാം, രാജമുന്ദ്രി, പോണ്ടിച്ചേരി, മധുരൈ എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക് ടർ ഷൈസൺ തോമസ് പറഞ്ഞു.