ഖത്തർ എയർവേസിൽ ഫ്രീ ടിക്കറ്റ് ഓഫർ

Posted on: May 13, 2015

Qatar-Airways-A320-Business

കൊച്ചി : ഇന്ത്യയിൽ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു സൗജന്യ കോംപ്ലിമെന്ററി ടിക്കറ്റുമായി ഖത്തർ എയർവേസ്. കോംപ്ലിമെന്ററി ടിക്കറ്റിന്റെ എയർപോർട്ട് ടാക്‌സും സർചാർജ്ജുകളും മാത്രം യാത്രക്കാർ വഹിക്കണം. മെയ് 17 വരെ ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കു മാത്രമെ ഈ സൗജന്യം ലഭ്യമാകുകയുള്ളു.

മെയ് 15 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യാം. ആഗോള തലത്തിൽ 140 ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തർ എയർവേസ് സർവീസ് നടത്തിവരുന്നു.