11
Saturday
May 2024
May 2024
വര്‍ഷാവസാന വില്പനയുമായി മാരുതി സുസുക്കി അരീന
Posted on: December 23, 2023
കൊച്ചി : തകര്‍പ്പന്‍ ആനുകൂല്യങ്ങളുമായി കേരളത്തിലെങ്ങും മാരുതി സുസുക്കി അരീനയില്‍ വര്‍ഷാവസാന വില്പന പുരോഗമിക്കുന്നു. ജനുവരിയിലെ വില വര്‍ധനയ്ക്ക് മുന്‍പ്, ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറുകളോടൊപ്പം ഉയര്‍ന്ന എക്സ്ചേഞ്ച് ബോണസും ഉപയോക്താക്കളുടെ പഴയ കാറിന് ഉയര്‍ന്ന എക്സ്ചേഞ്ച് വിലയും നേടാനാവും. പുതിയ കാറിന് 100% വരെ ഓണ്‍ റോഡ് ഫണ്ടിങ്ങും ഏറ്റവും കുറഞ്ഞ ഇഎംഐ നിരക്കും നീണ്ടതിരിച്ചടവ് കാലാവധിയും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
കുറഞ്ഞത് 72,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഉണ്ട്. 5000 രൂപഗോള്ഡ് കോയിന് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ഡിസംബറില്‍ ബുക്ക് ചെയ്തു ഡെലിവറി എടുക്കുന്ന പരിമിതമായ മോഡലിനും / സ്റ്റോക്കിനും മാത്രം ആയിരിക്കും. കേരളത്തിലെ എല്ലാ മാരുതി സുസുക്കി അരീന ഷോറൂമുകളും 9 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.
TAGS: Maruthi Susuki Arena |
News in this Section