മാരുതി സുസുക്കി അരീനയില്‍ ഓഫര്‍

Posted on: November 25, 2020

കൊച്ചി: മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളില്‍ 25 മുതല്‍ 27 വരെ പ്രത്യേക ഓഫറുകളോടെ വില്പന, വായ്പ, എക്‌സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളില്‍ മാരുതി വാഹനം വാങ്ങുന്നവര്‍ക്ക് കണ്‍സ്യൂമര്‍, എക്‌സ്ചേഞ്ച്, കോര്‍പറേറ്റ് ഓഫറുകളിലായി 52,000 രൂപ വരെ ആനുകൂല്യം ലഭിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ മാസ ശമ്പളക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വാഹന വായ്പയ്ക്ക് പലിശ ഇളവും പ്രോസസിംഗ് ഫീസില്‍ 50 ശതമാനം വരെ ഇളവും ലഭിക്കും. മാരുതി വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവന്‍ പണവും (100 ശതമാനം ഓണ്‍ റോഡ് ഫണ്ടിംഗ്) വായ്പയായി ലഭിക്കും. എസ്.ബി.ഐ., ഇന്‍ഡസ് ഇന്‍ഡ്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., സുന്ദരം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് വായ്പ ലഭ്യമാക്കുന്നത്.

പഴയ കാര്‍ മാറ്റി പുതിയത് വാങ്ങുമ്പോള്‍ മികച്ച വില നല്‍കുമെന്നും മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും ഓഫറുകള്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.