ഇക്കോസ്‌പോർട്ടിൽ ഫോർഡ് ആപ് ലിങ്ക്

Posted on: February 26, 2015

Ford-EcoSport-military-cant

കൊച്ചി : അർബൻ എസ്‌യുവി ഇക്കോ സ്‌പോർട്ടിൽ, ഉപഭോക്തൃ സൗഹൃദ ഇൻ-കാർ സാങ്കേതികവിദ്യയായ സിങ്ക് ഫോർഡ് ആപ് ലിങ്ക് അവതരിപ്പിച്ചു. ഈ സംവിധാനം ഉള്ള ഫോർഡിന്റെ രണ്ടാമത്തെ വാഹനമാണ് ഇക്കോസ്‌പോർട്ട്. ഇഎസ്പിഎൻ ക്രിസിൻഫോ, മേയ്ക്ക് മൈട്രിപ്, ഗ്ലിംപ്‌സ് തുടങ്ങി ഒട്ടുമിക്ക സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളും ഫോർഡ് ആപ് ലിങ്കിൽ ലഭ്യമാണ്.

ലോകകപ്പ് ക്രിക്കറ്റിന്റെ തത്സമയ സ്‌കോറുകളും മറ്റും ഇഎസ്പിഎൻ ക്രിസിൻഫോ വഴി കാറിനുള്ളിൽ ലഭിക്കും. തുടക്കത്തിൽ ഇക്കോ സ്‌പോർടിന്റെ ടൈറ്റാനിയം പതിപ്പിലായിരിക്കും ഫോർഡ് ആപ്‌ലിങ്ക് ലഭിക്കുക. പ്രസ്തുത ഇൻ-കാർ സാങ്കേതികവിദ്യയുള്ള ആദ്യത്തെ കാർ ഫോർഡ് ഫിയസ്റ്റയാണ്.

പുതിയ ഇൻ-കാർ സാങ്കേതികവിദ്യ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ സാക്ഷാത്കാരം ആണെന്ന് ഫോർഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്രാ പറഞ്ഞു. സുരക്ഷ, സുഖദായകം, മുറിയാത്ത കണക്ടിവിറ്റി എന്നിവയാണ് സിങ്ക് ഫോർഡ് ആപ് ലിങ്കിന്റെ ഉറപ്പ്. ഒരു ലക്ഷത്തിലേറെ ഇക്കോ സ്‌പോർട്ട് ഉടമകളാണ് ഇന്ത്യയിൽ ഉള്ളത്. ഏറ്റവും കൂടുതൽ അവാർഡ് ജേതാവും ഇക്കോസ്‌പോർട്ടുതന്നെ. 30 അവാർഡുകളാണ് ആദ്യവർഷം ഇക്കോസ്‌പോർട്ട് നേടിയത്.