ബിഎംഡബ്ല്യുവിന് ഇന്ത്യ ആർട്ട് ഫെയറിൽ ശ്രദ്ധേയമായ പങ്കാളിത്തം

Posted on: February 14, 2015

BMW-i8-at-India-Art-Fair-bi

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രകലാ മേളയായ ഇന്ത്യ ആർട്ട് ഫെയറിന്റെ ഏഴാം പതിപ്പിൽ ബിഎംഡബ്ല്യുവിന് ശ്രദ്ധേയമായ പങ്കാളിത്തം. ന്യൂഡൽഹിയിൽ സമാപിച്ച ഇന്ത്യ ആർട്ട് ഫെയറിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള 90 പ്രദർശകരും 1100 കലാകാരൻമാരും പങ്കെടുത്തു.

കഴിഞ്ഞ 40 വർഷമായി ലോകമെമ്പാടും, ബിഎംഡബ്ല്യു ഗ്രൂപ്പ് 100 ലേറെ സാംസ്‌കാരിക പരിപാടികളിൽ പങ്കാളികളായിട്ടുണ്ടെന്ന് കമ്പനി പ്രസിഡന്റ് ഫിലിപ് വോൺ സഹ്ർ പറഞ്ഞു. മോഡേൺ, സമകാലീന കലകൾ, ജാസ്, ശാസ്ത്രീയ സംഗീതം, വാസ്തു വിദ്യ, രൂപകൽപന എന്നീ രംഗങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കലാകാരൻമാർക്കും സന്ദർശകർക്കും ബിഎംഡബ്ല്യു ലോഞ്ചിൽ ഫ്യൂച്ചർ ഓഫ് മൊബിലിറ്റി ആസ്വദിക്കാൻ അവസരം ലഭിച്ചു. ഏറ്റവും ആധുനിക സ്‌പോർട്‌സ് കാറായ ബിഎംഡബ്ല്യു ഐ8 ന്റെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു. 1972 ൽ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ മ്യൂണിക് ആസ്ഥാനത്തെ പൂമുഖത്ത് ആർട്ടിസ്റ്റ് ജെറാർഡ് റിഷർ രചിച്ച മൂന്ന് വലിയ പെയിന്റിംഗുകൾ ശ്രദ്ധേയമാണ്.

ആൻഡി വാറോൾ, റോയ് ലിച്ചൻസ്റ്റൈൻ, ഒലഫുർ എലിയസൺ, ജെഫ് കൂൺസ്, സുബിൻ മേത്ത, ഡാനിയൽ ബാരൻബോയിം, അന്ന നട്രെബ്‌കോ തുടങ്ങിയ പ്രശസ്ത കലാകാരൻമാർ ബിഎംഡബ്ല്യുമായി സഹകരിക്കുന്നുണ്ട്.

പ്രശസ്ത ശിൽപികളായ കാൾ ഷൻസർ, സഹ ഹദീദ്, കൂപ്പ് ഹിമെൽബ്‌ളോ എന്നിവരാണ് കമ്പനിയുടെ പ്രധാന കോർപറേറ്റ് കെട്ടിടങ്ങളും പ്ലാന്റുകളും രൂപകൽപന ചെയ്യുന്നത്.

TAGS: BMW | BMW I8 | India Art Fair |