പുതുമകളോടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ

Posted on: November 25, 2020

ബംഗലുരു : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍ ഇന്ത്യയില്‍ ഇന്നോവ ക്രിസ്റ്റയുടെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. പുതിയ ഗ്രില്ലും ബംപറുമടക്കം ആകര്‍ഷകമായ മുന്‍ഭാഗവും പുതിയ അലോയ് വീല്‍ ഡിസൈനും മെച്ചപ്പെട്ട കണക്റ്റഡ് ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവും ഫ്രന്റ് പാര്‍ക്കിംഗ് സെന്‍സറുമാണ് സവിശേഷതകള്‍. കേരളത്തിലൊഴികെ ഷോറൂം വില 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം വരെ.