ടൊയോട്ട ഇന്നോവ ക്രിസ്റ്റ മെയ് 3 ന് ലോഞ്ച് ചെയ്യും

Posted on: April 18, 2016

Innova-Crysta-Big-a

ന്യൂഡൽഹി : ടൊയോട്ട ഇന്നോവ ക്രിസ്റ്റ മെയ് 3 ന് വിപണിയിൽ അവതരിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്നോവ ക്രിസ്റ്റ ആദ്യമായി അവതരിപ്പിച്ചത്. ടൊയോട്ട ഡീലർഷിപ്പുകളിൽ ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

രണ്ട് എൻജിൻ ഓപ്ഷനുകളാണ് ഇന്നോവ ക്രിസ്റ്റയ്ക്കുള്ളത്. 2.4 ലിറ്റർ ജിഡി ഡീസൽ എൻജിനുള്ള മോഡലിന് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ്. 2.8 ലിറ്റർ ജിഡി ഡീസൽ എൻജിനുള്ള മോഡലിന് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ. മുൻ മോഡലിനെ അപേക്ഷിച്ച് ഇന്നോവ ക്രിസ്റ്റയ്ക്ക് 10 ശതമാനം ഇന്ധനക്ഷമത കൂടുതലാണെന്ന് കമ്പനി അവകാശപ്പെടുന്നു.