ഹ്യുണ്ടായിയുടെ പുതിയ ഐ20 എത്തി

Posted on: November 6, 2020

കൊച്ചി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുതിയ ഐ20 പുറത്തിറക്കി. ഈ വിഭാഗം കാറുകളില്‍ ഇതുവരെ ഇല്ലാത്ത 10 പുതിയ സവിശേഷതകളുമായാണ് പുതിയ ഐ20 എത്തുന്നത്.

ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ബ്ലൂലിങ്ക്, ഒ.ടി.എ. മാപ് അപ്‌ഡേറ്റുകള്‍, ഒന്നിലേറെ ഫോണുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാനുള്ള അവസരം, അടിയന്തര സ്റ്റോപ് സൂചന, ടയറിലെ പ്രഷര്‍ സൂചന, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയവയാണ് പുതിയ സവിശേഷതകള്‍.

1.2 ലിറ്റര്‍ കപ്പ പെട്രോള്‍ (5എം.ടി., ഐ.വി.ടി.), 1.5 യു2 സി.ആര്‍.ഡി.ഐ. ഡീസല്‍ (6എം.ടി.), 1.0 ലിറ്റര്‍ കപ്പ ടര്‍ബോ ജി.ഡി.ഐ. പെട്രോള്‍ (ഐ.എം.ടി.-7 ഡി.സി.ടി.) എന്നീ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ ഐ20 ലഭ്യമാണ്. മാഗ്‌ന, സ്‌പോര്‍ട്സ്, അസ്റ്റ, അസ്റ്റ (ഒ) എന്നീ നാല് വേരിയന്റുകളാണുള്ളത്. 19.65 മുതല്‍ 25.2 കിലോമീറ്റര്‍ വരെയാണ് വിവിധ മോഡലുകളിലെ ഇന്ധനക്ഷമത.

6.79 ലക്ഷം മുതല്‍ 11.18 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

 

 

TAGS: Hyundai I 20 |