ഹ്യുണ്ടായ് ഐ 20 ബുക്കിംഗ് തുടങ്ങി

Posted on: October 28, 2020

ചെന്നൈ : ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യ പുതിയ ഐ 20 യുടെ ബുക്കിംഗ് ആരംഭിച്ചു. പ്രീമിയം ഹാച്ബാക് ആയ ഐ 20 പെട്രോള്‍, എന്‍ജിനുകളോടെയാണെത്തുക. മാനുവല്‍ ഗിയര്‍, ക്ലച്ചില്ലാത്ത മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ ഓപ്ഷനുകളില്‍ ലഭിക്കും. അഞ്ചിനു വിപണിയില്‍ അവതരിപ്പിക്കും. ബുക്കിംഗ് 21,000 രൂപയ്ക്ക് ഓണ്‍ലൈനായും ഷോറൂമുകള്‍ വഴിയും നടത്താം.

 

TAGS: Hyundai I 20 |