അർബൻ ക്രൂയ്‌സർ ബുക്ക് ചെയ്തവർക്ക് ആനുകൂല്യവുമായി ടൊയോട്ട

Posted on: September 15, 2020

ബംഗലുരു : ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സറിന്റെ  പ്രീ ബുക്കിംഗിന് ലഭിച്ച മികച്ച പ്രതികരണത്തിനു നന്ദി അറിയിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോർ – റെസ്‌പെക്ട് പാക്കേജ് അവതരിപ്പിച്ചു.

വാഹനം കാണുകയോ വില അറിയുകയോ ചെയ്യും മുന്‍പ് തന്നെ ടൊയോട്ടയിൽ
വിശ്വാസമര്‍പ്പിച്ച് അര്‍ബന്‍ ക്രൂയിസര്‍ ബുക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് 2 വര്‍ഷത്തേക്ക് തുക നല്‍കേണ്ടാത്ത പീരിയോഡിക് മെയിന്റനന്‍സ് (നോ കോസ്റ്റ് പീരിയോഡിക് മെയിന്റനന്‍സ്) ലഭിക്കുമെന്ന് സെയില്‍സ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയോ ഡീലര്‍മാര്‍ മുഖേനയോ വെറും 11,000 രൂപയ്ക്ക് അര്‍ബന്‍ ക്രൂയ്‌സർ ബുക്ക് ചെയ്യാം.