ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ബുക്കിംഗ് ഇന്നുമുതല്‍

Posted on: August 22, 2020

കൊച്ചി: ടൊയോട്ടയുടെ ഏറ്റവും പുതിയ വാഹനമായ ‘അര്‍ബന്‍ ക്രൂസര്‍’ ശനിയാഴ്ച മുതല്‍ ബുക്ക് ചെയ്യാം. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ കോംപാക്ട് എസ്.യു.വി. വിഭാഗത്തിലുള്ള ആദ്യ വാഹനമാണിത്. 11,000 രൂപയാണ് ബുക്കിംഗ് നിരക്ക്.

ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ വഴിയോ www.toyotabharat.com എന്ന വെബ്സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. 1.5 ലിറ്റര്‍ കെ-സീരീസ് ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്.