റോഡ് സുരക്ഷയില്‍ ഡിജിറ്റല്‍ ബോധവല്‍ക്കരണവുമായി ഹോണ്ട

Posted on: July 15, 2020

കൊച്ചി: ഇന്ത്യ അലോക്ക് ആയികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹോണ്ട മേട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആളുകള്‍ക്ക് ഡിജിറ്റലായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നു. റോഡിലെ സുരക്ഷാ കാര്യങ്ങള്‍ ഇനി ഒരു ക്ലിക്കില്‍ ആര്‍ക്കും അറിയാനാകും. കോവിഡ്-19ന്റെ കാലത്ത് സാമൂഹ്യ അകലം പുതിയ മാനദണ്ഡമാകുതോടെയാണ് ”ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍” എ ഡിജിറ്റല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി അവതരിപ്പിക്കുത്.

2020 മെയില്‍ പരിപാടി ആരംഭിച്ച ശേഷം 19 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളില്‍ ഹോണ്ടയുടെ ഡിജിറ്റല്‍ റോഡ് സുരക്ഷാ പരിപാടി പ്രചരിപ്പിച്ചിട്ടുണ്ട്. 230 സ്‌കൂളുകളില്‍ 8500 കുട്ടികളയെും 43 കോളജുകളിലെയും 137 കോര്‍പറേറ്റ് ഓഫീസുകളിലെയും ചേര്‍ത്ത് 23,000 പേരെ ഡിജിറ്റലായി ബോധവല്‍ക്കരിച്ചു. 45-60 മിനിറ്റ് നീണ്ട ഇന്ററാക്റ്റീവ് വീഡിയോയാണ് ഉപയോഗിക്കുത്. ഓരോ സെഷനു ശേഷവും വിവിധ വിഷയങ്ങളില്‍ ചോദ്യ-ഉത്തരങ്ങളുണ്ട്.

റോഡ് സുരക്ഷ ആശങ്കയുണര്‍ത്തുന്ന വിഷയമാണ്, ഇന്ത്യയില്‍ റോഡ് സുരക്ഷ ഉറപ്പു വരുത്തുതില്‍ ഹോണ്ട പ്രതിഞാബദ്ധമാണെും സാമൂഹ്യ ഉത്തരവാദിത്തമുള്ള കോര്‍പറേറ്റ് എ നിലയില്‍ ഹോണ്ട ഇപ്പോള്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം ഡിജിറ്റലായി ആളുകളിലേക്ക് എത്തിക്കുകയാണെും ഇന്ത്യ അലോക്ക് ആയികൊണ്ടിരിക്കുന്ന ഈ വേളയില്‍ എല്ലാവരും റോഡില്‍ സുരക്ഷിതരാണെ് ഉറപ്പു വരുത്താനാണ് ഹോണ്ടയുടെ ശ്രമമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

TAGS: Honda |