ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈന്‍ സഹായവുമായി വീല്‍സ് ഐ

Posted on: June 2, 2020

തൃശൂര്‍ : ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന ട്രക്ക്‌ഡ്രൈവര്‍മാര്‍ക്കും ട്രക്ക് ഉടമകള്‍ക്കും സഹായമെത്തിക്കാന്‍ ഐഐടി പൂര്‍വവിദ്യാര്‍ഥികലുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വീല്‍സ് ഐ. ചരക്കു ഗതാഗത വ്യവസായവുമായി ബന്ധപ്പെട്ട് വിശേഷങ്ങള്‍ കൈമാറാന്‍ സൗജന്യ പോര്‍ട്ടലായ ട്രക്ക് മാലിക് സഹായതാ കേന്ദ്ര വീല്‍സ് ഐ അവതരിപ്പിച്ചു. സൗജന്യ പോര്‍ട്ടല്‍ എട്ടു പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്.

ദേശീയ പാതകളില്‍ കുടുങ്ങിയ ട്രക്ക് ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്ത്യയിലെ രണ്ടായിരത്തിലേറെ സ്ഥലങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത, സ്വകാര്യ ഭക്ഷണ-പാര്‍പ്പിട കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സഹായിക്കും. ഏറ്റഴും അടുത്തുള്ള വര്‍ക്ക് ഷോപ്പുകളും കണ്ടെത്താന്‍ എളുപ്പമാകും. ലോജിസ്റ്റിക് മേഖലയില്‍ ഏകദേശം എട്ടു ദശലക്ഷത്തിലധികം ആലുകള്‍ ജോലി ചെയ്യുന്നുണ്ട്.

ട്രക്ക് ഉടമകളെ ശാക്തീകരിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കാന്‍ ലോജിസ്റ്റിക്‌സ് മേഖലയിലെ മുന്‍നിരക്കാരായ വീല്‍സ് ഐ പ്രതിജ്ഞാബദ്ധമാണെന്നു വീല്‍സ് ഐ സ്ഥാപകാംഗവും ഇഐആറുമായ സോനേഷ് ജെയിന്‍ പറഞ്ഞു.

ബാങ്കുകളുടെ ഇഎംഐ മൊറോട്ടോറിയം മാര്‍ഗനിര്‍ദേശങ്ങളും പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റുകളും ഇ പാസുകളും അടക്കമുള്ള യാത്രാ രേഖകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഇ – പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രക്കറുകള്‍ക്കു വീല്‍സ് ഐ മുഖേന +91 9990033455 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

TAGS: Truck | Wheels I |