സ്‌കോഡ കരോക് വിപണിയില്‍

Posted on: May 27, 2020

ന്യൂഡല്‍ഹി : സ്‌കോഡയുടെ മിഡ്‌സൈസ് എസ് യുവി കരോക് ഇന്ത്യയിലെ വിപണിയില്‍ പുറത്തിറക്കി. 24.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച വാഹനം ഒരു വകഭേദത്തില്‍ മാത്രമേ ലഭ്യമാകു.

250 എന്‍എം.ടോര്‍ക്ക്, 150 ബിഎച്ച്പി 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് കരോകിന് കരുത്തു പകരുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ആറ് നിറഭേദങ്ങളില്‍ വാഹനം ലഭ്യമാണ്.

TAGS: Skoda Karaoke |