ലോക്ക്ഡൗണ്‍ – ഇസുസു മോട്ടോഴ്‌സ് ഇന്ത്യ നിലവിലുള്ള വാഹനങ്ങളുടെ സര്‍വീസ് ഷെഡ്യൂളുകള്‍ ദീര്‍ഘിപ്പിച്ചു.

Posted on: March 30, 2020

കൊച്ചി : ജാപ്പനീസ് യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ,നിലവിലുള്ള വാഹനങ്ങളുടെ സര്‍വീസ് ഷെഡ്യൂളുകള്‍ ദീര്‍ഘിപ്പിച്ചു.2020 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ കാലയളവില്‍ വാറന്റി അവസാനിക്കുന്ന എല്ലാ വാഹനങ്ങളുടേയും വാറന്റി 2020 മെയ് അവസാനം വരെ നീട്ടിക്കിട്ടും. അതുപോലെ, 2020 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ കാലയളവില്‍ പീരിയോഡിക് മെയിന്റനന്‍സ് സര്‍വീസിന് വരാനിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും 2020 മെയ് അവസാനം വരെ സര്‍വീസ് നടത്താം.

നിലവിലുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാണ് മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കൊണ്ടുവന്നത്. കൂടാതെ സാഹചര്യം മാറുന്നതിന് അനുസരിച്ച് വരുത്തുന്ന സമാനമായ മാറ്റങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും. കൂടാതെ ഇസുസു ബിഎസ്-6 മോഡലുകള്‍ അവതരിപ്പിക്കുന്നത് 2020–21 വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിലേക്ക് മാറ്റിവെച്ചു. നിലവിലെ കോവിഡ് -19 മഹാമാരി കാരണം ആളുകള്‍ക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് ലോഞ്ചിങ് മാറ്റിവെച്ചത്. പുതിയ ലോഞ്ചിങ് തിയതി പിന്നീട് പ്രഖ്യാപിക്കും.

നിലവിലെ സര്‍വീസ് ഷെഡ്യൂളും അതിന്റെ യോഗ്യതയെയും കുറിച്ച് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ ഇസുസു മോട്ടോഴ്സ് ഇന്ത്യ ഇതിനോടകം അറിയിച്ചിട്ടുണ്ട്. എല്ലാ ആളുകള്‍ക്കും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും അവരുടെ വീടുകളുടെ പരിധിക്കുള്ളില്‍ സുരക്ഷിതത്വം നേരുന്നു, ഒപ്പം പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ എല്ലാ സുരക്ഷാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഇസൂസു മാനേജ്മെന്റ് അറിയിച്ചു.

TAGS: Isuzu Motors |