കോഴിക്കോട് ഇസുസു ഡീലർഷിപ്പ് – ഓട്ടോക്രോസ് തുറന്നു

Posted on: June 24, 2019

കോഴിക്കോട് : ഇസുസു കോഴിക്കോട് ആരംഭിച്ച സെയിൽസ്, സർവീസ് ആൻഡ് സ്‌പെയേഴ്‌സ് ഡീലർഷിപ്പായ ഓട്ടോക്രോസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇസുസു ഡി മാക്‌സ് വി ക്രോസ് വിപണിയിൽ അവതരിപ്പിച്ചു.

ഓട്ടോക്രോസ് ഇസുസു ആരംഭിക്കുന്ന ദിവസം തന്നെ കേരളത്തിൽ വി ക്രോസ് പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെൻ തകാഷിമ പറഞ്ഞു.

കോഴിക്കോട് ഇസുസുവിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇസുസു പിക്കപ്പുകൾക്കും എസ് യു വികൾക്കും ഇവിടെ മികച്ച സാധ്യതയുണ്ടെന്നും ഓട്ടോക്രോസ് ഇസുസു മാനേജിംഗ് ഡയറക്ടർ ഷമീം പി പി പറഞ്ഞു. ഉപഭോക്തൃ സേവനം ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുമെന്നും ഉത്പന്നങ്ങളിലും സേവനങ്ങളിലും വിശ്വാസ്യത നിലനിർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.