ഇസുസു ഡി മാക്‌സ് വി ക്രോസ് 2018 എഡിഷൻ

Posted on: January 27, 2018

കൊച്ചി : ഇന്ത്യയിലെ ആദ്യ സാഹസിക യൂട്ടിലിറ്റി വാഹനമായ ഇസുസു ഡി മാക്‌സ് വി ക്രോസ് 2018 എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. 2016 മെയ് മാസം ഇന്ത്യയിൽ പുറത്തിറക്കിയ പതിപ്പിന്റെ പുതുക്കിയ രൂപമാണ് ഹൈ, സ്റ്റാൻഡേർഡ് എന്നീ രണ്ടു വേരിയന്റുകളായി പുറത്തിറക്കിയിരിക്കുന്നത്.

കഠിനമായ യാത്രകളിൽ വി ക്രോസിനെ കൂടുതൽ സുരക്ഷിതമാക്കുന്ന ഇതിലെ ഇലക്ട്രോണിക് സ്റ്റബിലിറ്റി കട്രോൾ (ഇ.സി.എസ്), ട്രാക്ഷൻ കൺട്രോൾ സംവിധാനം (ടി.സി.എസ്.), ഡേ ടൈം റണ്ണിംഗ് ലാമ്പ്, പിന്നിലെ എൽഇഡി. ലൈറ്റുകൾ എിന്നവ വി ക്രോസിനെ റോഡുകളിൽ കൂടുതൽ ആകർഷകമാക്കുന്നു.

ഓട്ടോ ക്രൂസ് കൺട്രോൾ, ആറു രീതിയിൽ ക്രമീകരിക്കാവു പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പിൻ ഭാഗം കൃത്യമായി കാണാൻ സഹായിക്കുന്ന ക്യാമറ, ഇരു നിറങ്ങളിലുള്ള ഇന്റീരിയറുകൾ, ആകർഷകമായ കറുത്ത ലെതർ സീറ്റുകൾ തുടങ്ങി ദീർഘദൂര യാത്രകൾ കൂടുതൽ സുഖപ്രദവും സൗകര്യപ്രദവുംമാക്കുന്ന സവിശേഷതകൾ നിരവധി. ഇന്ധനക്ഷമത, വിശ്വാസ്യത, ശക്തമായ നിർമാണം, നിലനിൽപ്പ് തുടങ്ങിയവയുടെ കാര്യത്തിൽ ഇസുസുവിന്റെ മികവ് വി ക്രോസിന്റെ പുതിയ എഡിഷൻ നിലനിർത്തുന്നു.

നിലവിലുള്ള ഓർക്കിഡ് ബ്രൗൺ, കോസ്മിക് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ഒബ്‌സിഡിയൻ ഗ്രേ, സ്പ്ലാഷ് വൈറ്റ് എന്നീ നിറങ്ങൾക്കു പുറമെ റൂബി റെഡിലും പുതിയ വി ക്രോസ് ലഭ്യമാണ്. ഹൈ വേരിയന്റിന് 15,76,240 രൂപയും സ്റ്റാൻഡേർഡിന് 14,26,241 രൂപയുമാണ് ചെന്നൈയിലെ എക്‌സ് ഷോറൂം വില.