16
Thursday
May 2024
May 2024
ടാറ്റ അള്‍ട്രോസ് എത്തി : വില 5.29 ലക്ഷം മുതല്‍
Posted on: January 23, 2020
കൊച്ചി : ടാറ്റാ മോട്ടോഴ്സിന്റെ പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസ് വിപണിയിലെത്തി. പെട്രോള്‍ പതിപ്പുകള്‍ക്ക് 5.29 ലക്ഷം രൂപ മുതലും ഡീസല്‍ പതിപ്പുകള്‍ക്ക് 6.99 ലക്ഷം രൂപ മുതലുമാണ് എക്സ് ഷോറൂംവില. ബി. സെ്. 6 മാനദണ്ഡത്തോടെയുള്ളതാണ് പുതിയ വാഹനം. സുരക്ഷാ ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് അള്‍ട്രോസ് വിപണിയിലെത്തുന്നത്. മാരുതി സുസുകി ബലേനൊ, ഹ്യുണ്ടായ് ഐ 20 എന്നിവയോടാവും മത്സരം. അള്ട്രോസിനൊപ്പം ടിയാഗോ, ടിഗോര്‍, നെക്സണ്‍ എന്നിവയുടെ ബി. എസ്. 6 പതിപ്പുകള്‍ കമ്പനി പുറത്തിറക്കി.
TAGS: Tata Altroz |
News in this Section