പുതിയ ഹ്യുണ്ടായ് സാൻട്രോ ഒക്‌ടോബർ 23 ന് എത്തും

Posted on: August 29, 2018

ചെന്നൈ : പുതിയ ഹ്യുണ്ടായ് സാൻട്രോ എഎച്ച്2 ഒക്‌ടോബർ 23 ന് വിപണിയിൽ അവതരിപ്പിക്കും. ഇയോണിനും ഗ്രാൻ ഐ10 നും മധ്യേയായിരിക്കും പുതിയ സാൻട്രോയുടെ സ്ഥാനം.

ഇരട്ട എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ എല്ല വേരിയന്റുകളിലും സ്റ്റാൻഡേർഡ് എക്വിപ്‌മെന്റായിരിക്കും. 1.1 ലിറ്റർ പെട്രോൾ എൻജിനും 5 സ്പീഡ് എഎംടി ഗിയർബോക്‌സും പുതിയ സാൻട്രോയിലുണ്ടായേക്കും.