ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്കു ട്രിപ്പിള്‍ കിരീടം

Posted on: September 30, 2019

ചെന്നൈ: ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന വിജയം. ഐഡിമിത്‌സു ഹോണ്ട ടെന്‍10 റേസിങ് ടീം ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും പിഎസ്165സിസിയില്‍ ട്രിപ്പിള്‍ കിരീടം സ്വന്തമാക്കി. അരങ്ങേറ്റം കുറിച്ച പിഎസ് 201-300സിസിയില്‍ മൂന്നു വിഭാഗത്തിലും (ടീം, റൈഡര്‍, ഉല്‍പ്പാദകര്‍) വിജയം കരസ്ഥമാക്കി.

മിന്നുന്ന പ്രകടനം കാഴ്ചവച്ച ഹോണ്ടയുടെ റൈഡര്‍മാരായ ശരത് കുമാറും, രാജീവ് സേഥുവും പിഎസ്165സിസിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കയ്യടക്കി. പിഎസ് 201-300സിസി വിഭാഗത്തില്‍ അനീഷ് ഷെട്ടിയും, അഭിഷേക് വിയും, അരവിന്ദ് ബിയും ചേര്‍ന്ന് തൂത്തുവാരി. ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ മിഖായേലും ലല്‍ നുണ്‍സംഗയും ഗംഭീര പ്രകടനം കാഴ്ചവച്ചു.

പിഎസ് 165സിസിയിലും, പിഎസ് 201-300സിസിയിലും മേധാവിത്വം നേടുക എന്ന ലക്ഷ്യത്തോടെയാണ് സീസണ് തുടക്കമിട്ടതെന്നും ട്രിപ്പിള്‍ കിരീട നേട്ടം ഉള്‍പ്പടെ വിജയങ്ങളെല്ലാം സ്വന്തമാക്കിയ റൈഡര്‍മാരില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും കഠിന പ്രയത്‌നങ്ങളും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളുമാണ് ലോക മോട്ടോര്‍സ്‌പോര്‍ട്ട്‌സില്‍ ഹോണ്ടയ്ക്കു നാഴികക്കല്ലാകുന്ന വിജയങ്ങള്‍ നേടിത്തരുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

TAGS: Honda |