ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ ഷിപ്പിന്റെ ഹോണ്ട ഇന്ത്യ റേസിംഗ് ടീമിലെ ശരത് കുമാര്‍ രണ്ടാം സ്ഥാനത്തെത്തി

Posted on: June 11, 2019

കോയമ്പത്തൂര്‍: ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ ഷിപ്പിന്റെ ഒന്നാം റൗണ്ടിന്റെ രണ്ടാം ദിവസം ഐഡിമിത്‌സു ഹോണ്ട ഇന്ത്യ റേസിംഗ് ടീമിലെ ശരത് കുമാര്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ടാം റൗണ്ട് ചെന്നൈയില്‍ ജൂലൈ 5-7 തീയതികളില്‍ നടക്കും.

ഹോണ്ട റൈഡര്‍മാരായ യാസ്ഹാസ് ആര്‍. എല്‍. നാലാം സ്ഥാനത്തും അരവിന്ദ് ബി. അഞ്ചാം സ്ഥാനത്തുമെത്തി. നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനൊപ്പം സംഘടിപ്പിച്ചിട്ടുള്ള ഐഡിമിത്‌സു ഹോണ്ട ഇന്ത്യടാലന്റ് കപ്പില്‍ മിസോറമില്‍നിന്നുള്ള ലാല്‍ നണ്‍സംഗ ഒന്നാം സ്ഥാനത്തും വരൂണ്‍ എസ് രണ്ടാം സ്ഥാനത്തും ചരണ്‍ ടി. മൂന്നാം സ്ഥാനത്തുമെത്തി. നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനൊപ്പം ഐഡിമിത്‌സു ഹോണ്ട ടാലന്റ് കപ്പ് രണ്ടാം റൗണ്ട് മത്സരവും നടക്കും.

രണ്ടാം റൗണ്ടില്‍ മോട്ടോര്‍ എന്‍എസ്എഫ്250ആര്‍ മോട്ടോര്‍ സൈക്കില്‍ ഉപയോഗിക്കുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

TAGS: Honda |