മാരുതി സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡൽ വിപണിയിൽ

Posted on: October 29, 2014

Maruti-suzuki-swift-bigപത്തു ശതമാനം അധികം മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡൽ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചു. പുഷ് ബട്ടൺ സ്റ്റാർട്ട്, പാർക്കിംഗ് അസിസ്റ്റൻസ്, പുതിയ നിറങ്ങൾ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ സ്വിഫ്റ്റ് പുറത്തിറക്കിയിട്ടുള്ളത്. പെട്രോൾ മോഡലിന് 4.42 ലക്ഷവും ഡീസലിന് 5.56 ലക്ഷവുമാണ് (ഡൽഹി എക്‌സ്‌ഷോറൂം) സ്റ്റാർട്ടിംഗ് പ്രൈസ്.

പെട്രോൾ മോഡലിന് 20.4 കിലോമീറ്ററും ഡീസൽ മോഡലിന് 25.2 കിലോമീറ്ററും മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.