പ്രീമിയം മേട്ടോര്‍സൈക്കിളുകളുടെ വില്പനയ്ക്ക് ബിഗ് വിംഗ് ഷോറൂമുമായി ഹോണ്ട

Posted on: April 22, 2019

ഗുരുഗ്രാം: പ്രീമിയം ബൈക്കുകളുടെ വില്പനക്കായി പുതിയ വിപണന ശൃംഖലയായ ബിഗ് വിംഗിന് തുടക്കമിട്ട് ഹോണ്ട. ഹോണ്ടയുടെ രാജ്യത്തെ ആദ്യത്തെ ബിഗ് വിംഗ് ഷോറൂം ഗുരുഗ്രാമിലെ എബിഡ്യു ടവറിലാണ് പ്രവര്‍ത്തിക്കുത്. ഇതോടൊപ്പം പ്രീമിയം ബൈക്കുകളായ ഗോള്‍ഡ് വിംഗ്, ആഫ്രിക്ക ട്വിന്‍, സിബി300ആര്‍ എന്നിവയുടെ വിത്പനയും ഇതോടൊപ്പം നടന്നു.

ഹോണ്ടയുടെ എല്ലാ പ്രീമിയം ബൈക്കുകളും ബിഗ് വിംഗ് ഷോറൂമിലൂടെ ലഭിക്കും. ഹോണ്ടയുടെ പ്രീമിയം ബൈക്കുകളുടെ വില്പനനാനന്തര സേവനങ്ങളും ഗുരുഗ്രാമിലെ എബിഡ്യു ടവറിലെ ഷോറൂമിലൂടെ ലഭിക്കും.

ഈ വര്‍ഷമാദ്യം രാജ്യത്ത് പ്രീമിയം മേട്ടോര്‍സൈക്കിള്‍ ബിസിനസ് വിപുലീകരിക്കുമെന്ന പ്രഖ്യാപനമാണ് ഗുരുഗ്രാമിലെ എബിഡ്യു ടവറിലെ ബിഗ് വിംഗ് ഷോറൂമിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് ഹോണ്ട മേട്ടോര്‍സൈക്കിള്‍ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. ഏറ്റവും മികച്ച അനുഭവമായിരിക്കും ബിഗ് വിംഗ് ഷോറൂമിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആദ്യത്തെ ബിഗ് വിംഗ് ഷോറൂം അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹോണ്ട മേട്ടോര്‍സൈക്കിള്‍സ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

TAGS: Honda |