May 2024
ഗാങ് ഓഫ് ഡസ്റ്റർ ഓഫ് റോഡ് റാലി നടത്തി
Posted on: February 27, 2017
കൊച്ചി : റിനോൾട്ട് ഡസ്റ്ററിന്റെ ഉടമകൾ നടത്തിയ ഗാങ് ഓഫ് ഡസ്റ്റേഴ്സ് അഡ്വഞ്ചർ സോൺ ഓഫ് റോഡ് റാലി കളമശേരി റിനോൾട്ട് ഷോറൂമിൽ കേണൽ കെ.ഹരിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. 40 ഡസ്റ്റർ കാറുകളിലായി 80 പേർ പങ്കെടുത്ത റോഡ് റാലി കളമശ്ശേരിയിൽ നിന്നാരംഭിച്ച് വൈറ്റില, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, കോട്ടയം വഴി പാമ്പാടിയിൽ ആർ ആന്റ് ടി ഓഫ് റോഡ് അഡ്വഞ്ചർ ട്രെയ്നിംഗ് സെന്ററിൽ അവസാനിച്ചു.
രണ്ടരമണിക്കൂർ കൊണ്ടാണ് 80 കിലോമീറ്റർ ദൂരം പിന്നിട്ടത്. അഡ്വഞ്ചർ മോട്ടോർ സ്പോർട്സ് പ്രേമികൾക്ക് റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി റിനോൾട്ടും ടിവിഎസും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ റാലിക്ക് നേതൃത്വം നൽകി.
TAGS: RENAULT DUSTER |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്