റിനോൾട്ട് യൂസ്ഡ് കാർവിപണിയിലേക്ക്

Posted on: March 4, 2015

Renault-Showroom-display-B

ചെന്നൈ : റിനോൾട്ട് ഇന്ത്യ അടുത്തമാസം മുതൽ യൂസ്ഡ് കാർവിപണിയിൽ പ്രവേശിക്കുമെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുമിത് സ്വഹ്‌നി പറഞ്ഞു. കാർ ഫിനാൻസ് സ്ഥാപനം ഇപ്പോഴെ റിനോൾട്ടിനുണ്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഇന്ത്യൻ വിപണിയിൽ 4,500 കോടിയിലേറെ രൂപയുടെ നിക്ഷേപം നിസാൻ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മാരുതി (ട്രൂ വാല്യു), ടൊയോട്ട (ഐ ട്രസ്റ്റ്), മഹീന്ദ്ര (ഫസ്റ്റ് ചോയ്‌സ്) എന്നീ കമ്പനികൾ മാത്രമാണ് യൂസ്ഡ് കാർ വിപണിയിൽ സജ്ജീവമായ വാഹനനിർമാതാക്കൾ.