ടൊയോട്ട ഓൾ ന്യൂ പ്രിയൂസ് വിപണിയിൽ

Posted on: February 6, 2016

Toyota-all-new-Prius-Big-a

കൊച്ചി : ടൊയോട്ടയുടെ ഹൈബ്രിഡ് കാർ പ്രിയൂസിന്റെ ഏറ്റവും പുതിയ പതിപ്പ് ഓൾ ന്യൂ പ്രിയൂസ് വിപണിയിലെത്തി. ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുന്നത് പ്രിയൂസിന്റെ നാലാം തലമുറ മോഡലാണ്. ടൊയോട്ട ന്യൂ ജനറേഷൻ ആർക്കിടെക്ച്ചർ (ടിഎൻജിഎ) സാങ്കേതികത ഉപയോഗിക്കുന്ന ആദ്യ ടൊയോട്ട കാറാണ് പ്രിയൂസ്.

സിവിറ്റി ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന ഓൾ ന്യൂ പ്രിയൂസിൽ ഇക്കോ, പവർ, നോർമൽ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുണ്ട്. റീ ജെനറേറ്റിംഗ് ബ്രേക്കിംഗ് സിസ്റ്റം, കർട്ടൻഷീൽഡിലും വശങ്ങളിലും മുട്ടിന്റെ പൊസിഷനിലും അടക്കം എയർബാഗുകൾ, സീറ്റ് ഹീറ്റർ, മുന്നിൽ പവർ സീറ്റുകൾ, എൽഇഡി ഹെഡ്‌ലാംപ്, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയടക്കമെത്തുന്ന ഓൾ ന്യൂ പ്രിയൂസ് പരിസ്ഥിതി സൗഹൃദ പ്രവർത്തന മികവിനൊപ്പം മികച്ച ആഡംബ സൗകര്യങ്ങളും ഉറപ്പുനൽകുന്നു.

ആഗോളതലത്തിൽ 35 ലക്ഷം പ്രിയൂസ് ഇതിനകം വിറ്റിട്ടുണ്ട്. ഹൈബ്രിഡ് ടെക്‌നോളജിയിലെ മുൻനിരക്കാരായ ടൊയോട്ട 80 ലക്ഷം ഹൈബ്രിഡ് കാറുകളാണ് ഇതുവരെ വിപണിയിലെത്തിച്ചിട്ടുള്ളത്.