റിനോൾട്ടിന് 2015 ൽ റെക്കോർഡ് വില്പന

Posted on: January 5, 2016

Renault-Kwid-Big

ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യയ്ക്ക് 2015 ൽ റെക്കോർഡ് വില്പന. വില്പന 2014 ലെ 44,849 യൂണിറ്റുകളിൽ നിന്ന് 2015 ൽ 53,847 യൂണിറ്റുകളായി. 20.1 ശതമാനം വളർച്ച കൈവരിച്ചു. ക്വിഡ് മുതൽ കോളിയോസ് വരെയുള്ള ഏഴ് മോഡലുകളാണ് റിനോൾട്ട് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

2015 ഡിസംബറിൽ മാത്രം 10,292 യൂണിറ്റുകൾ വില്പന നടത്തി. 2014 ഡിസംബറിൽ 3,956 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. സെയിൽസ്-സർവീസ് നെറ്റ് വർക്ക് ഇപ്പോഴത്തെ 200 ൽ നിന്ന് 240 ആയി വർധിപ്പിക്കും.