ഹോണ്ട ആക്ടിവ വിൽപന 5 മാസത്തിനകം 10 ലക്ഷം കടന്നു

Posted on: September 26, 2015

Honda-Activa-New-3G-Big

കൊച്ചി : ഹോണ്ടയുടെ ആക്ടിവയുടെ വിൽപന നടപ്പ് ധനകാര്യവർഷം ആദ്യ 5 മാസക്കാലത്ത് 1,001,350 യൂണിറ്റുകൾ പിന്നിട്ടു. രാജ്യത്തെ മൊത്തം ഇരുചക്ര വാഹന വിൽപനയേക്കാൾ 20 ഇരട്ടിയാണ് ആക്ടിവയുടേതെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിയറ്റ മുരമറ്റ്‌സു പറഞ്ഞു. മൊത്തം സ്‌കൂട്ടർ വിൽപനയുടെ 51 ശതമാനം ആക്ടിവയുടെ വകയാണ്.

ഈ വർഷം തുടർച്ചയായി മൂന്ന് മാസം മോട്ടോർ സൈക്കിളുകളെയെല്ലാം പിന്നിലാക്കി വിൽപനയിൽ ആക്ടിവ ഒന്നാം സ്ഥാനത്തെത്തിയതായി ഹോണ്ട വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ.എസ്. ഗുലേറിയ പറഞ്ഞു.