ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിന് 200 ൽപ്പരം ബുക്കിംഗ്

Posted on: August 18, 2015

Land-Rover-Discovery-Sport-

കൊച്ചി: ലാൻഡ് റോവറിന്റെ പുതിയ ഡിസ്‌കവറി സ്‌പോർട്ടിന് ഇന്ത്യയിൽ നിന്ന് മികച്ച പ്രതികരണം. ബുക്കിംഗ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുനൂറിൽപ്പരം ഓർഡറുകൾ ലഭിച്ചു. ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിന് ലഭിച്ച സ്വീകരണത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റ് റോഹിത് സൂരി പറഞ്ഞു.

5+2 സീറ്റിംഗ് ഓപ്ഷൻ, 9-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ, ടെറയ്ൻ റെസ്‌പോൺസ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ഡിസ്‌കവറി സ്‌പോർട്ട് വിപണിയിലെത്തുന്നത്. കൊച്ചി ഉൾപ്പടെ 22 അംഗീകൃത ഡീലർമാരിലൂടെ ലാൻഡ് റോവർ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്.