ജാഗ്വർ ലാൻഡ് റോവർ ബ്രാൻഡഡ് കളക്ഷൻ വിപണിയിൽ

Posted on: July 20, 2015

J-Land-Rover-Branded-Goods-

കൊച്ചി : ജാഗ്വർ ലാൻഡ് റോവർ ഇൻഡ്യയുടെ ഏറ്റവും പുതിയ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ കളക്ഷൻ വിപണിയിലെത്തി. സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രങ്ങൾ, ഗിഫ്റ്റുകൾ, ആക്‌സെസറീസ് എന്നിവയടങ്ങുന്നതാണ് ജാഗ്വറിന്റെ ലൈഫ് സ്റ്റൈൽ കളക്ഷൻ 2015. ജാഗ്വർ ഉപയോക്താക്കളെയും, അതേ അഭിരുചിയുള്ളവരെയും ആകർഷിക്കാൻ കഴിയുന്നതാണ് ജാഗ്വറിന്റെ ഇൻ ഹൗസ് ഡിസൈനേഴ്‌സ് രൂപകൽപന ചെയ്ത ഉത്പന്നങ്ങൾ.

ഹെറിറ്റേജ് കളക്ഷനും, ന്യൂ ലൈഫ് സ്റ്റൈൽ കളക്ഷനും ഒത്തുചേരുന്ന ജാഗ്വർ കളക്ഷൻ 2015 ൽ ഗ്രാഫിക്ക് ടീ ഷർട്ട്‌സ്, വലിയ യാത്രാ ബാഗുകൾ, ഡ്രൈവേഴ്‌സ് ജാക്കറ്റ്, സിപ്പ് ത്രൂ ജാക്കറ്റ്, തൊപ്പികൾ, കീ ചെയ്‌നുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്നു.

ലാൻഡ് റോവർ കളക്ഷന്റെ കോർ റേഞ്ചിൽ വസ്ത്രങ്ങൾ, ആക്‌സസറീസ്, ഗിഫ്റ്റ് ഐറ്റങ്ങൾ എന്നിവയും കിഡ്‌സ് കളക്ഷനിൽ ഐക്കോണിക്ക് അഡ്വവെഞ്ചർ ബെയർ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ടീ ഷർട്ടുകൾ, ബേസ് ബോൾ ക്യാപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവയും ലഭ്യമാണ്. ജാഗ്വറിന്റെ അംഗീകൃത റീട്ടെയ്‌ലർമാരിലൂടെ ജാഗ്വർ ലാൻഡ് റോവർ കളക്ഷൻ 2015 ഉപഭോക്താക്കൾക്ക് ലഭ്യമാകും.