April 2024
ഫ്‌ളൈറ്റ് സെന്റർ ട്രാവൽ സ്റ്റോർ കൊച്ചിയിൽ
Posted on: July 30, 2016
കൊച്ചി : ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ട്രാവൽ കമ്പനിയായ ഫ്‌ളൈറ്റ് സെന്റർ ട്രാവൽ ഗ്രൂപ്പ് ഇന്ത്യയിലെ പതിനഞ്ചാമത്തെ ഫ്‌ളൈറ്റ് ഷോപ്പ് ട്രാവൽ സ്റ്റോർ കൊച്ചിയിൽ തുടങ്ങി. ഫോറെക്‌സിന് പ്രാമുഖ്യം നൽകുന്ന ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ട്രാവൽ സ്റ്റോറാണിത്. ട്രാവൽ മണി എന്ന പേരിൽ ഫ്‌ളൈറ്റ് സെന്ററിന്റെ ആദ്യ കറൻസി എക്‌സ്‌ചേഞ്ചിനു ഈ വർഷം ജലന്ധറിൽ തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിൽ സാന്നിധ്യമുള്ള അന്താരാഷ്ട്ര കറൻസി എക്‌സ്‌ചേഞ്ച് ബ്രാൻഡുകളിൽ ഒന്നാണ് ട്രാവൽ മണി ഇന്ത്യ.
എഫ്‌സിഎം ട്രാവൽ സൊലൂഷൻസിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎയും മേയർ സൗമിനി ജെയ്‌നും ചേർന്ന് നിർവഹിച്ചു. കോർപ്പറേറ്റ് ട്രാവൽ വിപണി ഓരോ വർഷവും വളരെ വേഗത്തിൽ മുന്നേറുകയാണെന്നും എഫ്‌സിഎം ട്രാവൽ സൊല്യൂഷൻസിന്റെയും ഫ്‌ളൈറ്റ് ഷോപ്പിന്റെയും ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രക്ഷിത് ദേശായി പറഞ്ഞു.