ഒപ്പോ ആര്‍ 17 പ്രോ

Posted on: December 7, 2018

മുംബൈ : ഒപ്പോ ആര്‍ 17 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 45,990 രൂപയാണ് വില. 6.4 ഇഞ്ച് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 6 സംരക്ഷണം, 2.2 ജിഗാഹെട്‌സ് ഒക്ടകോര്‍ പ്രോസസര്‍, 8 ജി ബി റാം, 128 ജി ബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം, 3700 മില്ലി ആംപിയര്‍ ബാറ്ററി, അതിവേഗ സൂപ്പര്‍ വൂക് ചാര്‍ജിംഗ് എന്നിവയാണ് മികവുകള്‍.

ട്രിപ്പിള്‍ റിയര്‍ കാമറയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. 12 എം പി, 20 എം പി, ടി ഒ എഫ് 3 ഡി സ്റ്റീരിയോ ലെന്‍സ് എന്നിവയാണ് ട്രിപ്പിള്‍ റിയര്‍ കാമറ മൊഡ്യൂളിലുള്ളത്. നൈറ്റ് ഫോട്ടോഗ്രഫിക്കായി പ്രത്യേക സ്മാര്‍ട് അപ്പെര്‍ചര്‍ സംവിധാനമുണ്ട്. 23 മെകാപിക്‌സല്‍ ആണ് മുന്‍ കാമറ.

TAGS: Oppo R 17 Pro |