ഐടെൽ ആൻഡ്രോയ്ഡ് ഗോഫേസ് അൺലോക് സ്മാർട്ട്‌ഫോൺ

Posted on: October 15, 2018

കൊച്ചി : ഐടെൽ 5000 രൂപയിൽ താഴെ വിലയുള്ള അഞ്ചിഞ്ച് ആൻഡ്രോയ്ഡ് ഗോഫേസ് അൺലോക് സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു. നവംബർ 13 വരെയുള്ള 35 ദിവസത്തെ മെഗാ ഫെസ്റ്റീവ് ബൊണാൻസ ഫെസ്റ്റീവ് ഓഫറും പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് വൻ സമ്മാനങ്ങളാണ് ഓഫർ കാലത്ത് ലഭ്യമാക്കിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന 350 ഭാഗ്യശാലികൾക്ക് സ്വർണ്ണനാണയങ്ങളും മോട്ടോർ സൈക്കിളുകളും നേടാം. ജാക്‌പോട്ട് സമ്മാനം ഒരു കാർ ആണ്.

ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന പ്രീമിയം നെസ്‌ഫേസ് അൺലോക് ഐടെൽ എ23 അഞ്ചിഞ്ചു ഡിസ്‌പ്ലേയോടു കൂടിയതാണ്. വില 4999 രൂപ. എ44 പവർ ഡ്യുവൽ റിയർ ക്യാമറയുള്ള ഫുൾസ്‌ക്രീൻ സ്മാർട്ട്‌ഫോണും ഐടെൽ ശ്രേണിയിലുണ്ട്. 4000 എംഎഎച്ച് ലീ പോളിമർ ബാറ്ററിയാണ് ഈ സ്മാർട്ട് ഫോണിന്റെ കരുത്ത്.

ആറായിരം രൂപയിൽ താഴെ വിലയുള്ള എ45 സ്മാർട്ട്‌ഫോണും ഉടൻ വിപണിയിലെത്തും. എച്ച്ഡി ഫുൾ സ്‌ക്രീനും ഡ്യുവൽ കാമറയും ഈ ഫോണിലുണ്ടാകും.

ഏറ്റവും കുറഞ്ഞ കാലത്തിനുള്ളിൽ നാലു കോടിയിലധികം ഉപഭോക്താക്കളെ സൃഷ്ടിക്കാൻ ഐടെല്ലിനു കഴിഞ്ഞതായി ട്രാൻസിഷൻ ഇന്ത്യ സിഇഒ അരിജിത് തലാപത്ര പറഞ്ഞു.

TAGS: Itel |