ഹോണർ 7എ, 7സി ഡ്യുവൽ ലെൻസ് സ്മാർട്ട്‌ഫോണുകൾ

Posted on: May 25, 2018

കൊച്ചി : ഡ്യുവൽ ലെൻസ് ക്യാമറകളുള്ള ഹോണർ 7എ, ഹോണർ 7സി എന്നീ സ്മാർട്ട്‌ഫോണുകൾ ബോളിവുഡ് താരം നേഹ ധൂപിയ് പുറത്തിറക്കി. മിനുസമേറിയ ഡിസൈൻ, ഫുൾ വ്യൂ ഡിസ്‌പ്ലേ, ഫേസ് അൺലോക്ക് എന്നിവയുള്ള പുതിയ ഫോൺ എല്ലാ അർത്ഥത്തിലും പുതിയ അളവുകോലുകൾ സൃഷ്ടിക്കുന്നവയാണ്. 2018 മേയ് 29 ന് ഉച്ചയ്ക്ക് 12 മണി മുതൽ 7എ ഫ്‌ളിപ്പ്കാർട്ടിലും 2018 മേയ് 31 ന് ഉച്ചയ്ക്ക് 12 മണി മുതൽ 7സി ആമസോണിലും ലഭ്യമാകും.

7എ യുടേയും 7സി യുടേയും വരവോടെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും മികച്ച ഡിസൈനും അടക്കം വിപണിയിലെ ഏറ്റവും മികച്ച സ്‌പെസിഫിക്കേഷനുകൾ നൽകി വലിയൊരു വിഭാഗം ഉപഭോക്താക്കളുടെ ആവശ്യങ്ങളിലേക്കാണ് ഹോണർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹുവായ് ഇന്ത്യ- കൺസ്യൂമർ ബിസിനസ് ഗ്രൂപ്പ് സെയിൽസ് വൈസ് പ്രസിഡന്റ് പി. സഞ്ജീവ് പറഞ്ഞു.

യുവാക്കളിൽ ശ്രദ്ധയൂന്നി പുറത്തിറക്കിയ 7എ, 7സിയ്ക്ക് ഏറ്റവും മികച്ച ഡിസൈനും ഏറ്റവും ശക്തിയേറിയ ഡ്യുവൽ ക്യാമറകളുമാണ് നൽകിയിരിക്കുന്നത്. കൂടുതൽ പിടിച്ചെടുക്കുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ഹോണർ 7എ, 7സി 13+2എംപി ഡ്യുവൽ ലെൻസ് ക്യാമറ, ഫേസ് അൺലോക്ക് എന്നിങ്ങനെയുള്ള കൂടുതൽ മികച്ച സാധ്യതകൾ തുറന്ന് തരുന്നു. വളരെ വേഗത്തിലുള്ള വിരലടയാള സെൻസർ ഉപഭോക്താക്കൾക്ക് ഒരു മികച്ച സ്മാർട്ട്‌ഫോൺ അനുഭവം നൽകുന്നു. 18:9 ഫുൾ ഡിസ്‌പ്ലേയും 300 എംഎഎച് ബാറ്ററിയും ഈ ക്ലാസിലെ ഏറ്റവും മികച്ച ഹാർഡ് വെയറും സോഫ്റ്റ് വെയറുമാണ് ഇതിനുള്ളത്. , ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഗെയിമിങ് അനുഭവവും ഈ സ്മാർട്ട്‌ഫോൺ ലഭ്യമാക്കുന്നു.

ഫ്‌ളിപ്പ്കാർട്ടിൽ ഹോണർ 7എയുടെ (3+32 ജിബി) വില 8999 രൂപ. ആമസോണിൽ ഹോണർ 7സിയുടെ (4+64 ജിബി) വില 11,999 രൂപ. രണ്ട് ഫോണുകളും കറുപ്പ്, നീല, ഗോൾഡ് എന്നീ നിറങ്ങളിൽ തെരഞ്ഞെടുക്കാവുന്നതാണ്.

TAGS: Honor 7A | Honor 7C |