ലാവ ഇസസ് 50 ആൻഡ്രോയ്ഡ് ഒറിയോ സ്മാർട്ട്‌ഫോൺ

Posted on: March 27, 2018

കൊച്ചി : ലാവ ഇന്റർനാഷണൽ ഇന്ത്യയിലെ ആദ്യ ആൻഡ്രോയ്ഡ് ഒറിയോ സ്മാർട്ട്‌ഫോണായ ഇസഡ്50 അവതരിപ്പിച്ചു. എയർടെലിന്റെ മേരാ പെഹ്‌ല സ്മാർട്ട്‌ഫോൺ പരിപാടിയുടെ ഭാഗമായ ഫോൺ ബ്ലാക്ക്, ഗോൾഡ് എന്നീ നിറങ്ങളിൽ തെരഞ്ഞെടുക്കാം. വില 2,400 രൂപ.

4.5 ഇഞ്ച് ഡിസ്‌പ്ലേ, 2.5ഡി കർവ്ഡ് കോർണിങ് ഗൊറില്ല ഗ്ലാസ്, 1.1 ജിഗാഹെർട്‌സ് ക്വാഡ്-കോർ മീഡിയാടെക്ക് പ്രോസസർ, 8 ജിബി ഇന്റേണൽ സ്‌പേസോടെ 1 ജിബി റാം, 5.5 ജിബി സ്റ്റോറേജ് സ്‌പേസ്, മിഴിവാർന്ന ചിത്രങ്ങൾ നൽകുന്ന 5 എംപി മുൻ-പിൻ കാമറകൾ, ഇന്ത്യയിലെ 10 പ്രാദേശിക ഭാഷകളിൽ സേർച്ച് ചെയ്യാനുള്ള സൗകര്യം, രണ്ടു വർഷത്തെ വാറന്റി തുടങ്ങിയവയാണ് സവിശേഷതകൾ. വാങ്ങി ഒരു വർഷത്തിനുള്ളിൽ സ്‌ക്രീന് എന്തെങ്കിലും സംഭവിച്ചാൽ മാറ്റി നൽകുമെന്ന അവതരണ ഓഫറുമുണ്ട്.

വിപണി വില 4400 രൂപ വരുന്ന ഇസഡ് 50 എയർടെൽ 2000 രൂപയുടെ കാഷ്ബാക്ക് ഓഫറിലൂടെയാണ് മിതമായ നിരക്കിൽ ലഭ്യമാക്കുന്നത്. എയർടെലുമായി ചേർന്ന് കാഷ്ബാക്ക് ഓഫറിലൂടെ ലാവ ഇസഡ് 50 ലഭ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ലാവ ഇന്റർനാഷണൽ പ്രൊഡക്ട് ഹെഡ് ഗൗരവ് നിഗം പറഞ്ഞു. രാജ്യത്തെ ഒരു ലക്ഷത്തിനു മേൽ റീട്ടെയ്ൽ സ്റ്റോറുകളിൽ ലാവ ഇസഡ് 50 ലഭിക്കും. ഫ്‌ളിപ്പ്കാർട്ട്, ആമസോൺ, സ്‌നാപ്ഡീൽ തുടങ്ങിയ ഇ കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെയും ലാവ ഇസഡ് 50 ലഭ്യമാണ്.

TAGS: LAVA Z50 |