ഹോണർ 7 എക്‌സ്

Posted on: December 7, 2017

ഫുൾവ്യൂ ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോൺ ഹോണർ 7എക്‌സ് വിപണിയിൽ അവതരിപ്പിച്ചു. പുതിയ 7 എക്‌സ് അവതരിപ്പിച്ചു. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 ഇഞ്ച്, ബെസെൽലെസ് സ്‌ക്രീൻ രൂപകൽപ്പന എന്നിവയെല്ലാം ഇതിന്റെ വലുപ്പവും ഡിസ്‌പ്ലേയും തമ്മിലുള്ള ഏറ്റവും ഉയർന്ന അനുപാതം ലഭ്യമാക്കും വിധത്തിലുള്ള സവിശേഷമായ ഗുണനിലവാരം ഉറപ്പു വരുത്തുന്നു. ഉപഭോക്താക്കളുടെ കയ്യിൽ ഒതുങ്ങുന്ന ഫോണിൽ ഏറ്റവും മികച്ച രീതിയിൽ ഇമേജുകൾ ദർശിക്കാൻ കഴിയും.

16 മെഗാപിക്‌സൽ ഇരട്ട ലെൻസ്, 2 മെഗാപിക്‌സൽ പിൻ ക്യാമറ എന്നിവയാണുള്ളത്. ഡി.എസ്.എൽ.ആർ. നിലവാരത്തിൽ ചിത്രങ്ങൾ പകർത്താനാവും വിധം വലിയ അപ്പാർച്ചർ, സെൽഫി പ്രേമികകൾക്കായുള്ള സവിശേഷതകൾ എന്നിവയെല്ലാം ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു. ഒക്ടാകോർ കിൻ 659, ഗ്രാഫിക് പ്രോസർ.

വിവിധ ആപ്ലിക്കേഷനുകൾ ഒരേ സമയം ഉപയോഗിക്കുന്നതിലുള്ള മികവ്, സിനിമയിൽ ഉപയോഗിക്കുന്ന 21.9 അനുപാതത്തോട് അടുത്തു നിൽക്കുന്ന 18.9 അനുപാതം വഴി ഏറ്റവും മികച്ച സിനിമാ- ഗെയിമിങ് അനുഭവങ്ങൾ എന്നിവയെല്ലാം ഹോണർ 7 എക്‌സിലുണ്ട്.. 2.36 ഗിഗാ ഹെർട്ട്‌സ് വരുന്ന 4 ജി.ബി റാം, 256 ജി.ബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാനാകും. ഒരു മുഴുവൻ ദിവസത്തിലേറെ നീണ്ടു നിൽക്കുന്ന 3340 എംഎഎച്ച് ബാറ്ററി.

ബെസെൽ ലെസ് ഫോണിന്റെ ഗുണങ്ങളോടൊപ്പം മികച്ച പ്രവർത്തനക്ഷമതയും ആഗ്രഹിക്കുന്നവർക്കുള്ള ഉത്പന്നമാണ് ഹോണർ 7 എക്‌സ് എന്ന് ഹോണർ പ്രസിഡന്റ് ജോർജ്ജ് ത്സാവോ ചൂണ്ടിക്കാട്ടി. ഓരോ ഫോണും ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയാണ് ഹോണർ പുറത്തിറക്കുന്നത്. പരീക്ഷണ ശാലകളിൽ ഹോണർ 7 എക്‌സ് 4,800 തവണയാണ് താഴേക്കിടുകയുണ്ടായത്. ഉയർന്ന ഗുണമേൻമയുടെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലാതെ ഉയർന്ന മൂല്യം നേടാൻ തങ്ങളുടെ ഉപഭോക്താക്കൾക്കു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ ഡോട്ട് ഇൻ വഴി ഹോണർ 7 എക്‌സ് ലഭ്യമാകും. ഉപഭോക്താക്കൾക്ക് ആദ്യ ഫ്‌ളാഷ് വിൽപ്പനയ്ക്കായി രജിസ്‌ട്രേഷൻ നടത്താനും സൗകര്യമുണ്ട്. ഹോണർ 7 എക്‌സിന്റെ വില 32ജിബി 12999 രൂപ. 64 ജിബി 15999 രൂപ.

TAGS: Honor 7X |