ഷവോമി എംഐ എംഐഎക്‌സ്2

Posted on: October 13, 2017

ഷവോമി ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ സ്മാർട്ട് ഫോൺ എംഐ എംഐഎക്‌സ്2 വിപണിയിൽ അവതരിപ്പിച്ചു. എംഐ എംഐഎക്‌സ്2-ലൂടെ ഫുൾ സ്‌ക്രീൻ സ്മാർട്‌ഫോൺ വിപണിയിൽ ഷവോമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 18:9 ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള 5.99 ഇഞ്ച് സ്‌ക്രീൻ മുൻഭാഗത്ത് പൂർണമായും നിറഞ്ഞു നിൽക്കുന്നു.

എംഐ എംഐഎക്‌സ്2 നിർമിച്ചിരിക്കുന്നത് യഥാർത്ഥ സങ്കൽപത്തിലാണ്. കഴിഞ്ഞ ഒക്‌ടോബറിൽ ഇറങ്ങിയ എംഐഎംഐഎക്‌സ് – നേക്കാൾ 11.9 ശതമാനം ചെറുതാണ് പുതിയ ഫോൺ. ഹിഡൻ സ്പീക്കറാണ് മറ്റൊരു പ്രത്യേകത.


മൊത്തം 43 നെറ്റ്‌വർക്ക് ബ്രാൻഡ്‌സ് ആണ് പുതിയ ഫോണിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 835 പ്രോസസർ ആണ് ഫോണിന്റെ കരുത്ത്. 12 മെഗാപിക്‌സൽ കാമറയിലുള്ളത് സോണി ഐഎംഎക്‌സ് 386 സെൻസർ.

2160 ഃ 1080 റെസലൂഷൻ, കോണിങ്ങ് ഗോറില്ല ഗ്ലാസ്, ഡിസിഐ – പി 3 കളർ ഗാമട്ട് 7 സീരീസ്, അലൂമിനിയം അലോയ് ഫ്രെയിം, 18 കാരറ്റ് സ്വർണം പൂശിയ കാമറ റിം, 12 എംപി പിൻ കാമറ, ഭാരം 185 ഗ്രാം. വില 35, 999 രൂപ.

എംഐ എംഐഎക്‌സ്2 ഇന്ത്യയിൽ 6 ജിബി + 128 ജിബി പതിപ്പിലാണ് ലഭിക്കുക. ങശ.രീാ, ഫ്‌ളിപ്കാർട്ട് പ്ലാറ്റ് ഫോമുകളിൽ ഒക്‌ടോബർ 17-ന് ഉച്ചയ്ക്ക് 12 മണിക്ക് എംഐ ആരാധകർക്കായി സ്‌പെഷൽ പ്രിവ്യൂ സെയിൽസും ഉണ്ട്.