ലെനോവോ കെ8 നോട്ട്

Posted on: August 11, 2017

ലെനോവോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് കെ8 നോട്ട്. ഇരട്ട ക്യാമറ, സംഭരണശേഷി കൂടിയ ബാറ്ററി തുടങ്ങിയവയാണ് കെ8 നോട്ടിന്റെ പ്രധാന സവിശേഷതകൾ. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് (13,999 രൂപ). 3  ജിബി റാം, 32 ജിബി സ്‌റ്റോറേജ് (12,999 രൂപ) വകഭേദങ്ങൾ ലഭ്യമാണ്.

5.5 പിന്തുണയുള്ള ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, ഹീലിയോ എക്‌സ്23 10 കോർ 2.3 ജിഗാഹെർട്‌സ്, 64 ബിറ്റ് പ്രോസസർ. ആൻഡ്രോയ്ഡ് 7.1.1 നൗഗറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഡ്യുവൽ നാനോ സിം. ഫിംഗർപ്രിന്റ് സെൻസർ.

ക്യാമറ : 13 മെഗാപിക്‌സൽ, 5 മെഗാപിക്‌സൽ രണ്ട് റിയർ ക്യാമറകൾ വിത്ത് ഡ്യുവൽ എൽഇഡി ഫ്‌ളാഷ്. 13 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ വിത്ത് പാർട്ടി ഫ്‌ളാഷ്.

ശബ്ദം : സിംഗിൾ റിയർ സ്പീക്കർ, ഡോൾബി അറ്റ്‌മോസ്, 3.5 എംഎം ജാക്ക്, മ്യൂസിക് കീ. പോർട്ട് : മൈക്രോ യുഎസ്ബി, മൈക്രോ എസ്ഡി.

4000 എംഎഎച്ച് ബിൽറ്റ് ഇൻ ബാറ്ററി. 15 ദിവസത്തെ ആക്ടീവ് സ്റ്റാൻഡ്‌ബൈ. 24.7 മണിക്കൂർ ടോക് ടൈം. ഭാരം 180 ഗ്രാം. വെനം ബ്ലാക്ക്, ഫൈൻ ഗോൾഡ് എന്നീ നിറങ്ങളിൽ ലെനോവോ കെ8 നോട്ട് തെരഞ്ഞെടുക്കാവുന്നതാണ്.

TAGS: Lenovo K8 Note |