സോണി എക്സ്പീരിയ എക്‌സ് ഇസഡ്

Posted on: September 30, 2016

sony-xperia-xz-big

സോണി എക്സ്പീരിയ റേഞ്ചിൽ ട്രിപ്പിൾ ഇമേജ് സെൻസർ സ്മാർട്ട് ഫോൺ എക്സ്പീരിയ എക്‌സ് ഇസഡ് വിപണിയിൽ അവതരിപ്പിച്ചു. അതിശക്തമായ രണ്ടു ക്യാമറകളോട് കൂടിയാണ് എക്സ്പീരിയ എക്‌സ് ഇസഡ്‌ന്റെ വരവ്. ട്രിപ്പിൾ ഇമേജ് സെൻസിംഗ് സാങ്കേതികവിദ്യയോട് കൂടിയ 23 മെഗാപിക്‌സലുള്ള പിൻ ക്യാമറയും 13 മെഗാപിക്‌സലുമായി വൈഡ് ആംഗിളോടുകൂടിയ മുൻ ക്യാമറയുമാണ് പ്രധാന സവിശേഷതകൾ. സാധാരണയെക്കാൾ 3 മടങ്ങ് മിഴിവാർന്ന ചിത്രങ്ങൾ ഈ ക്യാമറകൾ ഉപയോഗിച്ച് എടുക്കാൻ സാധിക്കും.

sony-xperia-xz-laser-auto-f

ഗുണമേന്മയുള്ള ചിത്രങ്ങൾ നല്കുന്ന ഇമേജ് സെൻസർ, കുറഞ്ഞ പ്രകാശത്തിലും തെളിവാർന്ന ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ലേസർ ഓട്ടോഫോക്കസ് സെൻസർ എന്നിവ എക്സ്പീരിയ എക്‌സ് ഇസഡ്‌ന്റെ സവിശേഷതയാണ്. 5 ആക്‌സിസ് സ്റ്റെബിലൈസേഷനോട് കൂടിയ ലോകത്തെ ആദ്യത്തെ സ്മാർട്ട്‌ഫോൺ വക്രതയില്ലാതെ, ഇളകാത്ത വീഡിയോകൾ തരുന്ന ലോകത്തെ ആദ്യത്തെ സ്മാർട്‌ഫോൺ ക്യാമറയാകും എക്സ്പീരിയ എക്‌സ് ഇസഡ്‌ന്റേത്. ഇതിലുള്ള 5 ആക്‌സിസ് സ്റ്റെബിലൈസേഷനാണ് ഇതിനു സഹായിക്കുന്നത്. നടക്കുമ്പോഴും ക്ലോസപ്പുകൾ എടുക്കുമ്പോഴും ഉണ്ടാകുന്നതുൾപ്പടെ 5 ദിശകളിലുള്ള ഇളക്കങ്ങൾ ഈ ക്യാമറ ഇല്ലാതാക്കുന്നു.

പ്രധാന ക്യാമറ കൂടാതെ മുൻക്യാമറയിലും ഈ പ്രത്യേകത ലഭ്യമാണ്. പെട്ടെന്നു ചാർജ് ചെയ്യാവുന്ന ഡഇഒ12 ഈ ഫോണിന്റെ പ്രത്യേകതയാണ്. വെറും 10 മിനിട്ട് ചാർജ് കൊണ്ട് 5.5 മണിക്കൂറുകളോളം പ്രവർത്തിക്കാൻ എക്സ്പീരിയ എക്‌സ് ഇസഡിനു കഴിയും.

TAGS: Sony Xperia XZ |