ഗ്യാലക്‌സി എ8

Posted on: August 12, 2015

Samsung-Galaxy-A8-Big

പ്രീമിയം സ്മാർട്ട്‌ഫോണായ ഗ്യാലക്‌സി എ8 സാംസംഗ് കേരളത്തിൽ അവതരിപ്പിച്ചു. ഈ വർഷം സാസംഗ് അവതരിപ്പിക്കുന്ന 16 ാമത്തെ സ്മാർട്ട്‌ഫോൺ ആണ് ഗ്യാലക്‌സി എ8. 5.9 മില്ലീമീറ്റർ മാത്രം കനമുള്ള ഗ്യാലക്‌സി എ8 ഗ്യാലക്‌സി എ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ്.

ആൻഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റം. രണ്ട് നാനോ സിം സ്ലോട്ടുകൾ. ഇവയിലൊരെണ്ണം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടായും ഉപയോഗിക്കാം. 1.8/1.3 ഗിഗഹെർട്‌സ് ഒക്ടകോർ പ്രോസസർ വിത്ത് സാംസംഗ് എക്‌സിനോസ് 5430 എസ്ഒസി. ഫിംഗർ പ്രിന്റ് സെൻസർ. 2ജിബി റാം. 32 ജിബി ഇൻബിൽറ്റ് മെമ്മറി. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വർധിപ്പിക്കാം.

ഗ്യാലക്‌സി എ8 ന്റെ 5.7 ഇഞ്ച് ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്പ്ല (1080 x 1920 പിക്‌സൽസ്) ഉപഭോക്താക്കൾക്ക് മികച്ച ദൃശ്യാനുഭവമാണ് നൽകുന്നത്. 16 മെഗാപിക്‌സൽ ഓട്ടോഫോക്കസ് പിൻക്യാമറ. മികച്ച സെൽഫികൾ പകർത്താൻ റിയർ ക്യാമറയിൽ ഫേസ് ഡിറ്റക്ഷൻ അലാറവും ഗ്യാലക്‌സി എ8 ന്റെ പ്രത്യേകതയാണ്. അൾട്ര വൈഡ് ഷോട്ട്, ജിഐഎഫ് ഷൂട്ടിംഗ് മോഡ്, ഓട്ടോ സെൽഫി മോഡുകളായ പാം ആൻഡ് വോയ്‌സ് സെൽഫി എന്നിവ ഉയർന്ന റെസല്യൂഷനിലുള്ള സെൽഫികൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നു.
5 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറ.

Samsung-Galaxy-A8-Tri-Color4ജി നെറ്റ് വർക്കിന്റെ വേഗത കൂട്ടുന്ന കാറ്റഗറി 6 എൽടിഇ സംവിധാനം ഗ്യാലക്‌സി എ8 ന്റെ മറ്റൊരു പ്രത്യേകതയാണ്. ബ്ലൂടൂത്ത് 4.1, ഡ്യുവൽ ബാൻഡ് വൈ-ഫൈ, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 3050 എംഎഎച്ച് ബാറ്ററി (4ജി + 2ജി) യിൽ 304 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം ലഭിക്കും. എ8 ന്റെ തൂക്കം 151 ഗ്രാം. ബ്ലാക്ക്, ഗോൾഡ്, വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഗ്യലക്‌സി എ8 ലഭ്യമാണ്. വില 32,500 രൂപ.