എക്‌സ്പീരിയഇസഡ്3 +

Posted on: June 28, 2015

സോണി എക്‌സ്പീരിയ ശ്രേണിയിൽ ഇസഡ്3 + സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. 20.7 മെഗാപിക്‌സൽ റിയർ ക്യാമറയാണ് ഈ പ്രീമിയം സ്മാർട്ട്‌ഫോണിന്റെ മുഖ്യ സവിശേഷത. 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. എൽഇഡി ഫ്‌ലാഷ്. മൊബൈൽ ഇമേജ് സെൻസർ. 25 എംഎം വൈഡ് ആംഗിൾ ജി ലെൻസ് കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും.

Sony-Xperia-Z3+-Big-a

ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റം. ക്വാൽകോം 64 ബിറ്റ് സ്‌നാപ് ഡ്രാഗൺ 815 പ്രോസസർ. 3ജിബി റാം. 32 ജിബി സ്റ്റോറേജ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാനാകും. മികച്ച ഓഡിയോ, പ്ലേ സ്റ്റേഷൻ പോലുള്ള ഇൻഹൗസ് ആപ്‌സ് തുടങ്ങിയ പ്രീമിയം സോണി ഫീച്ചറുകളെല്ലാം ഇസഡ്3 + ലുണ്ട്. 2930 എംഎഎച്ച് ബാറ്ററി.

ഒന്നര മീറ്റർ ആഴത്തിൽ 30 മിനിട്ട് കിടന്നാലും നനയാത്ത വാട്ടർപ്രൂഫ് ഡിസൈൻ. 5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ. 1080 x 1920 പിക്‌സൽ റെസല്യൂഷൻ. 6.9 എംഎം കനം. ഭാരം 144 ഗ്രാം. ഡസ്റ്റ് പ്രൂഫ്. നാനോ സിം ആണ് ഈ 4ജി സ്മാർട്ട്‌ഫോണിലുള്ളത്. ബ്ലാക്ക്, വൈറ്റ്, കോപ്പർ, അക്വ ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. വില 55,990 രൂപ.