മെട്രോപോളീസ് ഹെല്‍ത്ത് കെയര്‍ ഐ പി ഒയ്ക്കായുള്ള ഓഫര്‍ രേഖകള്‍ സമര്‍പ്പിച്ചു

Posted on: October 10, 2018

കൊച്ചി : മെട്രോപോളീസ് ഹെല്‍ത്ത് കെയര്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായുള്ള (ഐ പി ഒ ) രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചു. ദക്ഷിണേന്ത്യയില്‍ മുന്‍നിര സ്ഥാപനവും 18 സംസ്ഥാനങ്ങളില്‍
സാന്നിധ്യവുമാണ് മെട്രോപോളീസിനുള്ളത്.

രണ്ടു രൂപ മുഖവിലയുള്ള 15,269,684 ഓഹരികളാണ് ഐ പി ഒ വഴി ലഭ്യമാക്കുന്നത്. തുടര്‍ന്ന് ഈ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യും. പ്രമോട്ടറായ ഡോ. സുശീല്‍ കനുഭായ് ഷായുടെ  5,017,868 ഓഹരികളും നിക്ഷേപകരായ സി. എ ലോട്ടസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ 10,251,816 ഓഹരികളും ഐ.പി ഒ വഴി ലഭ്യമാക്കുന്നവയില്‍ ഉള്‍പ്പെടുന്നു. 300,000 ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കു നല്‍കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.