നോബൽ ഹൈജീൻ സ്‌നഗ്ഗി ബേബി ഡയപ്പറുകൾ പുനരവതരിപ്പിച്ചു

Posted on: August 22, 2018

കൊച്ചി : നോബൽ ഹൈജീൻ സ്‌നഗ്ഗി ബേബി ഡയപ്പറുകൾ പുനരവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിലേക്ക് വീണ്ടുമെത്തുന്ന ബ്രാൻഡ് ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്‌സിൽ നിന്ന് നോബൽ ഹൈജീൻ ഏറ്റെടുത്തിരുന്നു.

കേരളത്തിൽ തുടക്കം കുറിച്ച സ്‌നഗ്ഗി പിന്നീട് ബേബി ഡയപ്പർ മേഖലയിലെ ഏറ്റവും മികച്ചതും വിശ്വസ്തവുമായ ബ്രാൻഡായി മാറുകയായിരുന്നു. ഈ ഓണം മുതൽ ബ്രാൻഡ് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കമാൽ ജൊഹാരി പറഞ്ഞു.

ഇന്ത്യൻ ബേബി ഡയപ്പർ ബ്രാൻഡായ ടെഡി, അഡൽറ്റ് ഡയപ്പർ വിഭാഗത്തിലെ പ്രമുഖരായ ഫ്രണ്ട്‌സ് എന്നിവയാണ് നോബൽ ഹൈജീനിനു കീഴിലുള്ള മറ്റു ബ്രാൻഡുകൾ. ബേബി ഡയപ്പർ വിപണി ഓരോ വർഷവും ഏകദേശം 14 ശതമാനം വളർച്ചയാണ് നേടുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.