എച്ച്‌യുഎൽ കംഫർട്ട് പ്യുവർ ഫാബ്രിക് കണ്ടീഷ്ണർ

Posted on: April 11, 2018

തിരുവനന്തപുരം : ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ  കംഫർട്ട് ഫാബ്രിക് കണ്ടീഷ്ണർ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾക്കു മാത്രമായി പുതിയ കംഫർട്ട് പ്യുവർ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾക്ക് ആരോഗ്യകരമായ പരിരക്ഷ നൽകുന്നതിനായി എച്ച്്‌യുഎൽ ചർമരോഗ വിദഗ്ധർ സാക്ഷ്യപെടുത്തിയ ഈ ഫാബ്രിക് കണ്ടിഷണർ, വസ്ത്രങ്ങളുടെ ആർദ്രതയും മൃദുലതയും നിലനിർത്തുന്നതിൽ സഹായിക്കുന്നു. 99.9 % അണുവിമുക്തമെന്നു അവകാശപ്പെടുന്ന കംഫർട്ട് പ്യുർ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ സുഗന്ധവും പ്രധാനം ചെയ്യുന്നു.

മൂന്നു മാസം വരെ പ്രായമായ കുഞ്ഞുങ്ങളുടെ ചർമ്മ സംരംക്ഷണത്തിനനുയോജ്യമായ രീതിയിലാണ് കംഫർട്ട് പ്യുവർ ഫാബ്രിക് കണ്ടീഷ്ണർ തയ്യാറാക്കിയിരിക്കുന്നത്. 18എംഎൽ പാക്കറ്റ് കംഫർട്ട് പ്യുവറിന് മൂന്ന് രൂപയും,220എംഎൽ ബോട്ടിലിന് 60 രൂപയും 860എംഎൽ ബോട്ടിലിന് 235 രൂപയുമാണ് വില.

കംഫർട്ട് ഫാബ്രിക്, കുഞ്ഞുങ്ങൾക്കായി അവതരിപ്പിച്ച ഈ ഉത്പന്നം അമ്മമാർക്ക് വളരെ സഹായപ്രദമായിരിക്കുമെന്നു ഹിന്ദുസ്ഥാൻ യുണിലിവർ, പ്രീമിയം ഫാബ്രിക് വാഷ് വിഭാഗം മേധാവി വന്ദന സൂരി പറഞ്ഞു.