പെക്‌സ്‌പോ 2018 ൽ 40 ലക്ഷം സ്റ്റെയിൻലസ് സ്റ്റീൽ കുപ്പികൾ നിർമ്മിക്കും

Posted on: January 17, 2018

കൊച്ചി : മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി പ്ലസേറോ ഇന്റർനാഷണൽ സ്റ്റെയിൻലസ് സ്റ്റീൽ കുപ്പികളുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചു. പെക്‌സ്‌പോ ബ്രാൻഡിൽ 2018 ഡിസംബറോടെ 40 ലക്ഷം കുപ്പികൾ നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സ്റ്റെയിൻലസ് സ്റ്റീൽ കുപ്പികൾക്ക് ഇന്ത്യൻ വിപണി ഇപ്പോൾ ആശ്രയിക്കുന്നത് ചൈനയെ ആണെന്ന് കമ്പനി സിഇഒ വേദാന്ത് പാഡിയ പറഞ്ഞു. സ്റ്റീൽ കുപ്പികൾ തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് പ്ലസേറോ എന്ന് അദേഹം അവകാശപ്പെട്ടു. മൂന്നു ലക്ഷം കുപ്പികളാണ് പ്രതിമാസ ഉത്പാദനശേഷി. നടപ്പ് വർഷം 60 കോടി രൂപ വരുമാനം നേടുകയാണ് ലക്ഷ്യം.

പെക്‌സ്‌പോ സ്റ്റെയിൻലസ് സ്റ്റീൽ കുപ്പികൾ പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവും, ദീർഘനാൾ ഈടുനിൽക്കുന്നവയുമാണ്. തണുത്തതും ചൂടുള്ളതുമായ പാനീയങ്ങൾ സൂക്ഷിക്കാനും കഴിയും. ഉയർന്ന ഗുണമേന്മയുള്ള ഫുഡ് ഗ്രേഡ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമാണം. ആകർഷകമായ വിവിധ വർണ്ണങ്ങളിൽ, ഫ്രിഡ്ജ്, സ്‌പോർട്‌സ്, തെർമോ വിഭാഗങ്ങളിൽ 500 മില്ലി, 750 മില്ലി, ഒരു ലിറ്റർ അളവുകളിൽ പെക്‌സ്‌പോ സ്റ്റെയിൻലസ് സ്റ്റീൽ കുപ്പികൾ ലഭ്യമാണ്.

TAGS: Pexpo |