സാംസംഗ് ലെവൽ ഇൻ എഎൻസി ഇയർഫോൺ

Posted on: December 28, 2017

കൊച്ചി : സാംസംഗ് ആക്റ്റീവ് നോയ്‌സ് കാൻസലേഷൻ സവിശേഷതയോടു കൂടിയ ലെവൽ ഇൻ എഎൻസി ഇയർഫോൺ അവതരിപ്പിച്ചു. സ്റ്റൈലും ഒതുക്കവുമുള്ള മെറ്റാലിക്ക് ഫിനിഷിലെ ഇയർഫോൺ ഉപഭോക്താക്കളെ സംഗീതത്തിന്റെ പുതിയൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. ശക്തമായ എഎൻസി സാങ്കേതിക വിദ്യയും ടു-വേ സ്പീക്കറും ചേർന്ന് ലെവൽ എഎൻസിയിലൂടെ അതിശയകരമായ സംഗീത അനുഭവം പകരുന്നു. ചുറ്റുമുള്ള ശബ്ദങ്ങളെ മുങ്ങി താഴ്ത്തുന്നതിനൊപ്പം ലെവൽ എഎൻസി പുറമേയുള്ള ശബ്ദങ്ങൾ രണ്ടു മൈക്ക്രോഫോണുകളിലൂടെ സ്വീകരിച്ച് വിശകലനം ചെയ്ത് വിപരീത ശബ്ദ തരംഗങ്ങളാക്കി മാറ്റുന്നു.

അതുവഴി ചെവിയിലേക്കുള്ള ഇവയുടെ പ്രവേശനത്തെ തടയുന്നു. ലെവൽ ഇൻ എഎൻസിയിലെ സജീവ ശബ്ദം റദ്ദാക്കൽ 90 ശതമാനം കാര്യക്ഷമമാണ്. പുറമേ നിന്നുള്ള ശബ്ദങ്ങളെ 20 ഡിബിവരെ കുറയ്ക്കുന്നു. പുറം ശബ്ദങ്ങളാൽ തടസ്സപ്പെടുത്താതെ തന്നെ വളരെ വ്യക്തമായ ശബ്ദം ആസ്വദിക്കാമെന്നതാണ് പ്രത്യേകത. ഇരട്ട സ്പീക്കറുകൾ കൂടി ചേരുമ്പോൾ കേൾവിക്കാരന് വ്യക്തവും സംതുലിതവുമായ ശബ്ദം പ്രദാനം ചെയ്യുമെന്ന് സാംസംഗ് ഇന്ത്യ മൊബൈൽ ബിസിനസ് ആഗോള വൈസ് പ്രസിഡന്റ് അസിം വാഴ്‌സി പറഞ്ഞു.

സാംസംഗ് ലെവൽ ഇൻ എഎൻസി 10 മണിക്കൂർ തുടർച്ചയായി തടസമില്ലാത്ത ശബ്ദാനുഭവം പ്രദാനം ചെയ്യും. ലെവൽ ഇൻ എഎൻസി വെളുപ്പ്, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. വില 3799 രൂപ.