ആദര്‍ശ് നായര്‍ ഭാരതി എയര്‍ടെലിന്റെ സിപിഒ

Posted on: November 16, 2018

കൊച്ചി : ഭാരതി എയര്‍ടെലിന്റെ ചീഫ് പ്രൊഡക്ഷന്‍ ഓഫീസറായി ( സിപിഒ) ആദര്‍ശ് നായര്‍ നിയമിതനായി. സുനില്‍ മിത്തലിന്റെ നേതൃത്ത്വത്തിലുള്ള ടെലികോം കമ്പനിയെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് നയിക്കാനുള്ള ദൗത്യമാണ് ആദര്‍ശ് ഏറ്റെടുത്തത്. യു എസ് ആസ്ഥാനമായുള്ള ട്രക്കിംഗ് സ്റ്റാര്‍ട്ടപ്പായ കോണ്‍വോയ് ഇന്‍കിന്റെ ഉല്‍പ്പന്ന, വളര്‍ച്ചാ വിഭാഗങ്ങളുടെ തലവനായിരുന്നു നേരത്തെ അദ്ദേഹം.

എയര്‍ടെലിന്റെ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും സംരക്ഷകനും സൂക്ഷിപ്പുകാരനുമായിരിക്കും അദ്ദേഹമെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വിപണിയിലെ അവസരങ്ങള്‍ തിരിച്ചറിയാനും അവക്ക് മുന്‍ഗണന നല്‍കാനും പങ്കാളികളുമായും ഉന്നതതല നേതൃത്വവുമായും ഒത്തുചേര്‍ന്ന് ആദര്‍ശ് പ്രവര്‍ത്തിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.