മാരുതി സുസുക്കി ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും

Posted on: December 13, 2017

ന്യൂഡൽഹി : മാരുതി സുസുക്കി ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും.മോഡൽ അനുസരിച്ച് രണ്ട് ശതമാനം വരെയാണ് വർധന. ആൾട്ടോ 800 മുതൽ എസ് – ക്രോസ് വരെയുള്ള ശ്രേണിയിൽ മോഡലും എൻജിനും അനുസരിച്ച് വർധനയുണ്ടാകും.

കഴിഞ്ഞ ഏതാനും മാസങ്ങളായി അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാറുകളുടെ വില കൂട്ടുന്നതെന്ന് കമ്പനി വെളിപ്പെടുത്തി.